രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് മോദി ഭീഷണി ;കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുൻ എം എൽ എ എ എ അസീസ്

പത്തനംതിട്ട :നരേന്ദ്രമോദി അധികാരത്തൽ തുടർന്നാൽ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ ഇല്ലാതാകുമെന്ന് ആർ എസ് പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും,മുൻ എം എൽ എ യുമായ എ എ അസീസ്.
കേന്ദ്രഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കും, വർഗീയതയ്ക്കും, വിലവർധനവിനും, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനങ്ങൾക്കും എതിരെ ആർ എസ് പി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിൻറെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോർജ് വർഗീസ്, കലാനിലയം രാമചന്ദ്രൻ നായർ, ആർ എം ഭട്ടതിരി, ടി എം സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ബാബു ചാക്കോ, ഷാഹിദ ഷാനവാസ്, പൊടിമോൻ കെ മാത്യു, എൻ സോമരാജൻ, സജി നെല്ലിവേലി, പെരിങ്ങര രാധാകൃഷ്ണൻ, ബി പ്രകാശ്, എന്നിവർ സംസാരിച്ചു.
കൂട്ട ധർണ്ണക്കു മുന്നോടിയായി പത്തനംതിട്ട ടൗൺ ചുറ്റി നടത്തിയ പ്രകടനത്തിന് ഈപ്പൻ മാത്യു, ജോൺസ് യോഹന്നാൻ, വിൽസൺ, അബ്ദുൽ ഹക്കീം, എ ഹുസൈൻ, മറിയം ബാബു എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles