“വോട്ടിങ്ങ് വൈകിപ്പിക്കാൻ മനപൂർവമായ ശ്രമം : എൽ ഡി എഫിന് മുന്നണി ഏതാണ് എന്ന് പറയാൻ പോലും സാധിക്കുന്നില്ല” : ചാണ്ടി ഉമ്മൻ 

കോട്ടയം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പല സ്ഥലങ്ങളിലും പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗ് വൈകിപ്പിക്കാൻ മനപൂർവമായ ശ്രമം നടക്കുന്നതായി ചാണ്ടി ഉമ്മൻ എംഎൽഎ. പോളിങ്ങ് സ്റ്റേഷനിൽ ആളുകൾ ക്യൂ നിന്ന് മടങ്ങുന്ന സാഹചര്യം ഒഴിവാക്കണം. ആളുകൾക്ക് വോട്ട് അവകാശം നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സമയത്തും ഇതുതന്നെ താൻ ആരോപണം ഉന്നയിച്ചതാണ്. 

മനപ്പൂർവമായി വോട്ടെടുപ്പ് വൈകിച്ച് വോട്ടിംഗ് ശതമാനം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതായി ചാണ്ടി ആരോപിച്ചു. കോട്ടയത്തെ ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആണ്.  സ്വന്തം മുന്നണിയുടെ പേര് മറച്ചുവെച്ച് ചിഹ്നം വലുതാക്കി കാണിച്ചാണ് ചിലർ കോട്ടയത്ത് മത്സരിക്കുന്നത്. ഇത് സ്വന്തം മുന്നണിയുടെ പേര് പറയാനുള്ള മടി കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

Hot Topics

Related Articles