ധോണിയെ ഒരുപാട് ബഹുമാനിക്കുന്നു അതിനാൽ വിക്കറ്റ് ലഭിച്ചാൽ ആഘോഷിക്കില്ല ; ധോണിയോടുള്ള ആദരവ് തുറന്ന് പറഞ്ഞ് ഹർഷൽ പട്ടേൽ

ന്യൂസ് ഡെസ്ക് : പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 28 റണ്‍സിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മികവില്‍ 20 ഓവറുകളില്‍ 167 റണ്‍സ് നേടുകയായിരുന്നു.മറുപടി ബാറ്റിംഗില്‍ പഞ്ചാബിനെ പൂർണമായും തകർത്തെറിയാൻ ചെന്നൈയുടെ ബോളിംഗ് നിരയ്ക്ക് സാധിച്ചു.രവീന്ദ്ര ജഡേജ അടക്കമുള്ളവർ ബോളിങ്ങിലും മികവ് പുലർത്തിയപ്പോള്‍ മത്സരത്തില്‍ നിർണായകമായ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. എന്നാല്‍ ചെന്നൈ ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയത് മഹേന്ദ്ര സിംഗ് ധോണിയുടെ പുറത്താകലായിരുന്നു.

മത്സരത്തില്‍ വലിയ പ്രതീക്ഷയായിരുന്ന ധോണി, നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയുണ്ടായി. ധരംശാലയില്‍ ഒത്തുകൂടിയ ആരാധകരെ പൂർണമായും നിരാശനരാക്കിയാണ് ധോണി മടങ്ങിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹർഷല്‍ പട്ടേലിന്റെ ഒരു സ്ലോ ബോളില്‍ വലിയ ഷോട്ടിന് ശ്രമിക്കുകയായിരുന്നു ധോണി. പക്ഷേ കൃത്യമായി ബോളുമായി കണക്‌ട് ചെയ്യാൻ ധോണിക്ക് സാധിച്ചില്ല നിർണായകമായ സമയത്താണ് പഞ്ചാബിന് ധോണിയുടെ വലിയ വിക്കറ്റ് ലഭിച്ചത്. പക്ഷേ അതിന്റെ ആഘോഷങ്ങളൊന്നും തന്നെ ഹർഷല്‍ പട്ടേല്‍ പ്രകടിപ്പിച്ചിരുന്നില്ല വളരെ ശാന്തനായാണ് ധോണിയുടെ വിക്കറ്റ് ലഭിച്ചതിന് ശേഷം ഹർഷല്‍ പെരുമാറിയത്. ഇതിനെപറ്റി മത്സരത്തിന് ശേഷം ഹർഷല്‍ പറയുകയുണ്ടായി.

താൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വലിയ രീതിയിലുള്ള ബഹുമാനം നല്‍കുന്നതിനാലാണ് അദ്ദേഹത്തിന്റെ വിക്കറ്റ് ആഘോഷിക്കാതിരുന്നത് എന്നാണ് പട്ടേല്‍ പറഞ്ഞത്. “ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. അതിനാല്‍ തന്നെ അദ്ദേഹം പുറത്താവുമ്പോള്‍ ഞാൻ ഒരിക്കലും ആഘോഷിക്കില്ല. പകല്‍ മത്സരങ്ങളുടെ ഏറ്റവും വലിയ സൗന്ദര്യം പിച്ച്‌ കൂടുതല്‍ ബോളിംഗിന് അനുകൂലമായിരിക്കും എന്നതാണ്. അതുകൊണ്ടു തന്നെ ബോള്‍ നന്നായി റിവേഴ്സ് സിംഗ് ചെയ്യും.”

ലക്നൗനെ സ്വന്തം തട്ടകത്തില്‍ നാണം കെടുത്തി. കൂറ്റന്‍ വിജയവുമായി കൊല്‍ക്കത്ത

“എന്റെ ആദ്യ ഓവറില്‍ തന്നെ പന്ത് ഇവിടെ റിവേഴ്സ് ചെയ്യുന്നുണ്ടായിരുന്നു. നമ്മള്‍ കൂടുതല്‍ പന്തറിയുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടാനും സാധിക്കും. പല ബാറ്റർമാർക്കും അത്തരം സാഹചര്യത്തില്‍ ബോളുകള്‍ കൃത്യമായി പിക്ക് ചെയ്യാൻ പറ്റില്ല. ഞങ്ങള്‍ ഈ പരിഗണന വെച്ച്‌ തന്നെയാണ് നെറ്റില്‍ പരിശീലനം തുടങ്ങുന്നതും. മത്സരത്തിലും ഇതേ ഫോർമുല ഉപയോഗിച്ചപ്പോള്‍ നല്ല റിസള്‍ട്ട് ലഭിച്ചു.”- ഹർഷല്‍ പറഞ്ഞു.

മത്സരത്തില്‍ ഹർഷല്‍ പട്ടേല്‍ കേവലം 24 റണ്‍സ് മാത്രം വിട്ടു നല്‍കിയായിരുന്നു 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. എല്ലാത്തരത്തിലും മത്സരത്തില്‍ ചെന്നൈയെ പരാജയപ്പെടുത്താൻ പഞ്ചാബിന് സാധിക്കുമായിരുന്നു. എന്നാല്‍ അത്യുഗ്രൻ ബോളിംഗ് പ്രകടനവുമായി ചെന്നൈയുടെ യുവതാരങ്ങള്‍ വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ചെന്നൈക്കായി ജഡേജ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. സിമർജിത്ത് സിംഗും ദേശ്പാണ്ടയും 2 വിക്കറ്റുകള്‍ വീഴ്ത്തി പൂർണ്ണമായും പഞ്ചാബിനെ എറിഞ്ഞിടുകയായിരുന്നു.

Hot Topics

Related Articles