മുഖ്യമന്ത്രിയുടെ വിദേശയാത്രക്കുള്ള പണം എവിടെ നിന്ന്; സിപിഎം അറിഞ്ഞാണോ വിദേശയാത്രയെന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കില്‍ പണം സ്വന്തം കൈയ്യില്‍ നിന്നും ചിലവഴിക്കുകയാണ് ചെയ്യേണ്ടത്. നാടിൻ്റെ ആവശ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. എന്നാല്‍ കേരള മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ അറിയുമോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മാത്യു കുഴല്‍നാടൻ്റെ മാസപ്പടി കേസിലെ ഹർജി ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ ഭാഗമായിട്ടുള്ളതാണ്. പിണറായി വിജയനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ഹർജി നല്‍കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇൻഡി മുന്നണിയുടെ ഉന്നതനേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. മാസപ്പടി കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇൻഡി നേതാക്കള്‍ നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles