മാനം കാക്കാൻ മുംബൈ , പ്ലേ ഓഫീലേക്ക് നടന്നടുക്കാൻ ഹൈദരാബാദ് ; ഐപിഎല്ലിൽ ഇന്ന് മുംബൈ ഹൈദരാബാദ് പോരാട്ടം

മുംബൈ : പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞ മുംബൈ ഇന്ത്യന്‍സ് മാനംകാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടുന്നു.മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ രാത്രി 7.30 മുതലാണ് ഈ പോരാട്ടം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ. എസ്‌ആര്‍എച്ചാവട്ടെ നാലാംസ്ഥാനത്തുമുണ്ട്. 11 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്കു ജയിക്കാനായത്. ശേഷിച്ച എട്ടിലും തോല്‍വിയായിരുന്നു ഫലം. വെറും ആറു പോയിന്റാണ് മുംബൈയുടെ പക്കലുള്ളത്. എന്നാല്‍ ഹൈദരാബാദ് 10 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ചു കഴിഞ്ഞു. 

നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. 12 പോയിന്റ് ഇപ്പോള്‍ അവര്‍ക്കുണ്ട്. മുംബൈയെ തോല്‍പ്പിക്കാനായാല്‍ 14 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറാന്‍ ഹൈദരാബാദിനാവും. അതോടൊപ്പം പ്ലേഓഫ് യോഗ്യതയ്ക്കു ഒരു പടി കൂടി അടുക്കുകയും ചെയ്യാം.എന്നാല്‍ ശേഷിച്ച മൂന്നു കളികളും ജയിച്ച്‌ തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കുകയായിരിക്കും മുംബൈയുടെ ലക്ഷ്യം. നേരത്തേ ഹൈദരാബാദിലെ ആദ്യ പാദത്തില്‍ മുംബൈയെ എസ്‌ആര്‍എച്ച്‌ 31 റണ്‍സിനു തോല്‍പ്പിച്ചിരുന്നു. അന്നത്തെ തോല്‍വിക്കു പകരം വീട്ടുകയെന്ന ലക്ഷ്യം കൂടി ഇന്നു മുംബൈയ്ക്കുണ്ടാവും.

Hot Topics

Related Articles