ആക്ഷൻ ഹീറോയായി ഉണ്ണി മുകുന്ദൻ;  “മാര്‍കോ”യുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയുടെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

മൂന്നാറിലായിരുന്നു പൂജയോടെ ഷൂട്ടിംഗ് ആരംഭിച്ചത്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ് എന്ന് ചിത്രത്തിലെ നായകൻ വ്യക്തമാക്കിയാണ് പുതിയ അപ്‍ഡേറ്റ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവരുമാണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തുക. പ്രതിനായക വേഷത്തിലായിരുന്നു മാർക്കോ ജൂനിയർ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മെയ് മൂന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

ഉണ്ണി മുകുന്ദൻ നായകനായവയില്‍ ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് ജയ് ഗണേഷാണ്. കേരള ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടാൻ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒന്നായിരുന്നു സംവിധായകൻ രഞ്‍ജിത് ശങ്കറിന്റെ ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Hot Topics

Related Articles