തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിന് നേരെയടക്കം ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പില്‍ വീട്ടില്‍ മോന്‍സി മോഹനന് (31) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ഇയാള്‍ സ്കൂളിന് നേരേ ആക്രമണം നടത്തിയത്. സ്കൂള്‍ മുറ്റത്ത് നട്ടു വളര്‍ത്തിയിരുന്ന ഇരുപതോളം പൂച്ചട്ടികളാണ് ഇയാള്‍ തല്ലിത്തകര്‍ത്തത്. നെടുമ്പ്രത്ത് വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകളും ഇയാള്‍ അന്ന് അടിച്ചു തകര്‍ത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊടിയായി ജംഗ്ഷനിലുള്ള കച്ചവട സ്ഥാപനത്തിന് നേരെ ശനിയാഴ്ച രാത്രി ആക്രമണം നടന്നിരുന്നു. ഇവിടെ നിന്നും ലഭിച്ച സി.സി ടി വി ദൃശ്യം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സ്കൂളിലടക്കം ആക്രമണം നടത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.