നെടുമ്പ്രം : ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനാചരണവും , മണ്ഡലം തലത്തിൽ പതാക ഉയർത്തിയും യൂത്ത് കോൺഗ്രസ് ജന്മദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബ്ലസൻ പത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ഗ്രേസി അലക്സാണ്ടർ , പി ജി നന്ദകുമാർ , ജോജി തോമസ്, വർഗ്ഗീസ് കെ പി , മെഹുൽ എന്നിവർ പ്രസംഗിച്ചു.
Advertisements