പുല്ലാപ്ലാവിൽ കടവ് പാലത്തിന് 7.69 കോടി രൂപയുടെ ഭരണാനുമതി : മാത്യു ടി തോമസ് എംഎൽഎ

തിരുവല്ല നഗരസഭയെയും നെടുമ്പ്രം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുല്ലാപ്ലാവിൽകടവ് പാലത്തിന് 7.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി തോമസ് എംഎൽഎ അറിയിച്ചു. തിരുവല്ല നഗരസഭയിലെ 26 -ാം വാർഡിനേയും നെടുമ്പ്രം പഞ്ചായത്തിലെ 9-ാം വാർഡിനേയും ബന്ധിപ്പിക്കുന്ന പുല്ലംപ്ലാവിൽ കടവ് പാലം ഇപ്പോൾ ആംബുലൻസുകൾ കടന്നു പോകുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.
ചെറിയ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള പാലത്തിനടിയിലൂടെ മാലിന്യവും, മുളച്ചില്ലകളും കെട്ടിക്കിടന്ന് വെള്ളപ്പൊക്കത്തിൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരികളും തകർന്ന അവസ്ഥയിലാണ് .

Advertisements

വലിയ വാഹനങ്ങളും സ്കൂൾ ബസ്സുകളും വരാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. മുൻ ബജറ്റിൽ 20% തുക പാലത്തിന്റെ നിർമ്മാണത്തിനായി ഉൾകൊള്ളിച്ചിട്ടുണ്ട്. മണ്ണ് പരിശോധനയും, രൂപകൽപ്പനയും നടത്തി ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയും 22-12-2022 സർക്കാർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭ്യമായിട്ടുള്ളതാണ്. പുതിയ പാലത്തിന്റെ നിർമാണത്തോടുകൂടി കല്ലുങ്കൽ, മലയത്ര വെൺപാല പ്രദേശവാസികളുടെ യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരം ഉണ്ടാകും .

Hot Topics

Related Articles