തിരുവല്ല : സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയ്ക്കതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി കൈകോർക്കണമെന്ന് ജോസഫ് എം പുതുശേരി. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനം സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി മാത്യു അദ്ധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മനോജ് മാത്യു, സജി മാമ്പ്രക്കുഴി, മത്തായി ടി വർഗീസ്, ജോജി പി തോമസ്, ഭദ്രാസന ജനറൽ സെക്രട്ടറി ഡോ. കുറിയാക്കോസ് വി കൊച്ചേരി, കൺവീനർ ചെറിയാൻ മണലേൽ, ഭാരവാഹികളായ ജിജോ ഐസക്, റോണി ജേക്കബ്, നിമ്മി എലിസബേത്ത് ജോസഫ്, അനൂപ് തോമസ്, ഡോണിയ, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്
ലഹരി പദാർത്ഥങ്ങൾക്കെതിരെ അംഗങ്ങൾ തിരി തെളിച്ച് പ്രതിജ്ഞ എടുത്തു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം : ലഹരിക്കെതിരെ ബോധവൽക്കരണവുമായി തിരിതെളിയിച്ചു
Advertisements