തിരുവല്ല : ഇടിഞ്ഞില്ലത്ത് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ആക്രമണം. സാമൂഹ്യ വിരുദ്ധ സംഘത്തിൽ ആക്രമണത്തിൽ കുരിശടിയുടെ ചില്ലു തകർന്നു. വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
തിരുവല്ല ഇടിഞ്ഞില്ലം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കുരിശടിക്ക് നേരേയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുരിശടിയുടെ ഇരുവശത്തെയും ചില്ലുകൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. പള്ളിക്കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സൈന്റിഫിക് എക്സ്പേർട്ട് സംഘവും , ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി. പരിശോധന നടത്തി.