സജിത്തേ ചില്ലറ പൈസയുമായി റോഡരികിൽ ഒരാൾ നിൽക്കുന്നു; തനിക്ക് വന്ന ഫോൺ കോളിനു പിന്നാലെ കൈലിയുമുടുത്ത് പാഞ്ഞ തിരുവല്ല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കുടുക്കിയത് കുപ്രസിദ്ധ മോഷ്ടാവിനെ 

തിരുവല്ല: അതിരാവിലെയാണ് തിരുവല്ല സ്പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വി.ആര്‍.സജിത്ത് രാജിന് ഒരു പരിചയക്കാരന്‍റെ ഫോണ്‍ വന്നത്. തോട്ടഭാഗം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ രണ്ട് സഞ്ചിയില്‍ ചില്ലറപ്പൈസയുമായി ഒരാള്‍ നില്‍ക്കുന്നുവെന്നായിരുന്നു ഫോണില്‍ ലഭിച്ച വിവരം. വീട്ടില്‍ നില്‍ക്കുന്ന വേഷത്തിലായതിനാല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം നല്‍കാമെന്ന് സജിത്ത് ആദ്യം കരുതി. എന്നാല്‍ സമയം പാഴാക്കാന്‍ പാടില്ലെന്നൊരു തോന്നല്‍ ഉളളില്‍വന്നു. 

Advertisements

ഫോണ്‍വിളിച്ച പരിചയക്കാരനോട് ഒരു ഫോട്ടോയെടുത്ത് അയയ്ക്കാന്‍ പറഞ്ഞിട്ട് നിന്നവേഷത്തില്‍ത്തന്നെ ബൈക്കില്‍ തോട്ടപ്പളളിയിലെത്തി.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ് സ്റ്റോപ്പില്‍ എത്തുന്നതിനുമുൻപു തന്നെ സഞ്ചിയുമായി നിന്നയാള്‍ തിരുവല്ല – കോഴഞ്ചേരി റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സില്‍ കയറി തിരുവല്ല ഭാഗത്തേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. 

തിരുവല്ല ഡിവൈ.എസ്.പിയെ വിവരം അറിയിച്ചശേഷം ബസ്സ് പിന്‍തുടര്‍ന്ന് പരിശോധിച്ചെങ്കിലും ഫോട്ടോയിലുളളയാള്‍ തോട്ടഭാഗത്തിന് തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങിതായി ബസ്സ് ജീവനക്കാര്‍ അറിയിച്ചു. മൂന്നുസ്റ്റോപ്പുകള്‍ക്ക് പുറകിലുളള മനയ്ക്കച്ചിറ എന്ന സ്ഥലത്താണ് അയാള്‍ ഇറങ്ങിയതെന്ന് മനസ്സിലാക്കിയ സജിത്ത് പോലീസ് സംഘത്തെ വിവരം അറിയിച്ചശേഷം അതിവേഗം തിരികെയെത്തി. സ്ഥലത്തുണ്ടായിരുന്ന ചിലരോട് ഫോട്ടോ കാണിച്ച് വിവരം തിരക്കവെ അതിരാവിലെ ജംഗ്ഷനില്‍ എത്തുന്ന ഒരു ഓട്ടോഡ്രൈവര്‍ കോഴഞ്ചേരിക്ക് ഓട്ടം പോയതായി അറിഞ്ഞു. ഫോണില്‍ വിളിച്ച് അടയാള വിവരം പറഞ്ഞപ്പോള്‍ രണ്ടു സഞ്ചിയുമായി ഓട്ടോയില്‍ കയറിയയാളെ ചെറുകോല്‍പുഴ എന്ന സ്ഥലത്ത് ഇറക്കിയതായി അറിഞ്ഞു. സജിത്ത് ആ വിവരം ആറന്‍മുള പോലീസിനെ അറിയിച്ചു. 

സജിത്ത് നല്‍കിയ വിവരങ്ങള്‍ പ്രകാരം തെരച്ചില്‍ നടത്തിയ ആറന്‍മുള പോലീസ് ഇയാളെ ചന്തക്കടവ് ഭാഗത്ത് കണ്ടെത്തി. പോലീസിനെ കണ്ട് ആറ്റില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുകരയിലും പോലീസുകാര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. തിരുവല്ല, ആറന്‍മുള പോലീസുകാര്‍ സംയുക്തമായി നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവില്‍ കുപ്രസിദ്ധ ക്ഷേത്ര മോഷണ വിദഗ്ദ്ധന്‍ മാത്തുക്കുട്ടി പോലീസിന്‍റെ പിടിയിലായി. ചോറ്റാനിക്കര റെയില്‍വേസ്റ്റേഷനു സമീപമുളള അമ്പലത്തില്‍ മോഷണം നടത്തിയശേഷം പുലര്‍ച്ചെയെത്തിയ ട്രെയിനില്‍ കയറി ചങ്ങനാശ്ശേരിയിലും തുടര്‍ന്ന് തിരുവല്ല ഭാഗത്തും എത്തുകയായിരുന്നു ഇയാൾ.

രഹസ്യമായി കിട്ടിയ സൂചന വിട്ടുകളയാതെ സജിത്ത് രാജ് ഉടനടി അന്വേഷണത്തിനിറങ്ങിയതിനെത്തുടര്‍ന്നാണ് മാത്തുക്കുട്ടിയെന്ന മോഷ്ടാവ് വലയിലായത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ മോഷണത്തിനുശേഷം ജില്ല വിടുകയാണ് പതിവ്.  2010 ല്‍ പോലീസ് സര്‍വ്വീസില്‍ പ്രവേശിച്ച സജിത്ത് രാജ് കവിയൂര്‍ സ്വദേശിയാണ്. ഒരു വര്‍ഷമായി പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി നോക്കുന്നു.

Hot Topics

Related Articles