തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഹോർട്ടിക്കൾച്ചർ സൊസൈറ്റിയുടെ പുഷ്പമേള ഒരു ദിവസം കൂടി നീട്ടി വെച്ചു. ജനതിരക്കുമൂലമാണ് ഒരു ദിവസം കൂടി നീട്ടി വെച്ചതെന്ന് സംഘാടകർ അറിയിച്ചു. മേളയിൽ ദിവസവും വ്യത്യസ്തങ്ങളായി കളമശ്ശേരി സ്വദേശി മുരളി
ഒരുക്കുന്ന കൂറ്റൻ വെജിറ്റബിൾ കാർവിംഗ് സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. ഇരവിപേരൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സുനിൽ മറ്റത്തിന്റെ കരവിരുതിൽ വേരുകളിൽ തീർത്ത വിവിധതരം ശിൽപങ്ങൾ ഗിന്നസ് റെജി ജോസഫിന്റെ ഭീമൻ കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് മറ്റൊരു പ്രത്യേകത. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത വൈവിധ്യങ്ങളായ റോസാ പുഷ്പങ്ങളും , പുഷ്പാലങ്കാര സംവിധാനവും പുഷ്പങ്ങളുടെ ഒരു വലിയ ശേഖരം തന്നെ മേളയെ വേറിട്ടു നിർത്തുന്നു.
കുള്ളൻ പ്ലാവുകൾ, കുറഞ്ഞ കാലം കൊണ്ട് കായ്ക്കുന്ന മാവ്, തെങ്ങ് തുടങ്ങിയവയുടെ തൈകളും കുറഞ്ഞ വിലയിൽ ചെടികളുടെ വിൽപ്പനയും മേളയിൽ നടന്നു വരുന്നു. കുട്ടികൾക്കും മുതിർന്ന വർക്കും വേണ്ടി അമ്യൂസ്മെൻറ്റ് പാർക്കും ഫുഡ് കോർട്ടും, വളർത്തു മൃഗങ്ങളോടൊപ്പം സെൽഫി, മരണക്കിണർ, വിവിധ തരം ഗെയ്മുകൾ, ഓട്ടോസോൺ ഉൾപ്പെടെ
60,000 ചതുരശ്ര അടി സ്ഥലത്താണ് പുഷ്പമേള ക്രമീകരിച്ചിരിക്കുന്നത്.
തിരുവല്ല പുഷ്പമേള ജനുവരി 30 തിങ്കളാഴ്ച്ച വരെ നീട്ടുകയാണെന്ന് ജനറൽ കൺവീനർമാരായ
ടി കെ സജീവ്, സാം ഈപ്പൻ
കമ്മിറ്റി പ്രസിഡണ്ട് ബിജു ലങ്കാഗിരി, ജന. സെക്രട്ടറി
ജെയിംസ് ടി എന്നിവർ അറിയിച്ചു.
തിരുവല്ല പുഷ്പമേള : ജനുവരി 30 വരെ നീട്ടി
Advertisements