തിരുവല്ല: മണിപ്പുഴയിൽ റോഡിനു നടുവിലേയ്ക്ക് പടുകൂറ്റൻ മരം മറിഞ്ഞു വീണു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരമാണ് രാത്രിയിൽ കാറ്റിൽ കടപുഴകി വീണത്. തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ മണിപ്പുഴയിലെ സ്വകാര്യ പുരയിടത്തിലാണ് കൂറ്റൻ മരം നിന്നിരുന്നത്. ഈ പടുകൂറ്റൻ മരമാണ് റോഡിലേയ്ക്ക് കടപുഴകി വീണത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ മണിപ്പുഴ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. മണിപ്പുഴ വാഴയിൽ വീട്ടിൽ ബെന്നി തോമസിന്റെ പുരയിടത്തിൽ നിന്നിരുന്ന മരമാണ് റോഡിലേക്ക് വീണത്. തുടർന്ന് തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ചേർന്ന് മരം മുറിച്ചു നീക്കി. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് റോഡിൽ അര മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു.