തിരുവല്ല : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയുടെ വീട്ടിൽ നിന്ന് ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടികൂടി.
തിരുവല്ല മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാൻലിയുടെ വീട്ടിൽ നിന്നാണ് ബൈക്കുകൾ പിടികൂടിയത്. കഴിഞ്ഞ ദിവസം മാലിന്യ സംസ്കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുൻസിപ്പൽ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ തുക ഇരുവരുടെയും പക്കൽ നിന്നു കണ്ടെത്തി. വാങ്ങിയ പണം ഹസീന മുഖേന ഇയാൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.
കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്കരണ പ്ലാന്റ് നടത്തിപ്പുകാർ വിജിലൻസിൽ വിവരമറിയിച്ചിരുന്നു. ഇതുപ്രകാരം വിജിലൻസ് നൽകിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാർ നാരായണൻ സ്റ്റാലിന് കൈമാറിയത്. തുടർന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അതിനിടെയാണ് ഇരുവരും പിടിയിലായത്.