ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ജലവന്തിയുടെ നവീകരണം വേഗത്തിൽ പൂർത്തിയാക്കും: ദേവസ്വം പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ദീർഘകാലമായി ജീർണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ജലവന്തിയുടെ പുനരുദ്ധാരണപ്രവൃത്തികൾ കഴിവതും വേഗം പൂർത്തിയാക്കുന്നതിന് ദേവസ്വം ബോർഡിൻ്റെയും ഉദ്യോഗസ്ഥരുടെയും എല്ലാവിധ സഹായസഹകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ പ്രസ്താവിച്ചു. ഭക്തജനങ്ങളുടെ ചിരകാലാഭിലാഷമായ ജലവന്തിനവീകരണത്തിനു് തുടക്കം കുറിച്ചുകൊണ്ടു് പ്രധാന വാതിലിൻ്റെ കട്ടിളവയ്പു് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ് ഹോക് കമ്മിറ്റി ഭക്തജനങ്ങളുടെകൂടി പങ്കാളിത്തത്തോടെ കഴിയുന്നത്ര വേഗം പണി പൂർത്തിയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നവീകരണത്തിനാവശ്യമായ തടി ഉരുപ്പടികളുടെ പണി പൂർത്തിയായി. മുകളിലത്തെ നിലകളിലെ ഭിത്തിയിലെ കുമ്മായം നീക്കുകയും വിടവുകൾ പ്രത്യേകമിശ്രിതം കൊണ്ടടച്ചു് കരിങ്കൽ പാകുകയും ചെയ്യുന്നതാണു്. തറയിലെ സിമിൻ്റ് നീക്കി ഗ്രാനൈറ്റും കരിങ്കൽപ്പാളിയും പാകുന്ന പണികളും  നടത്തുന്നതാണ്.
ക്ഷേത്രവളപ്പിലെ കാടുപടലം വെട്ടിമാറ്റി  പരിസരം വൃത്തിയാക്കണമെന്നും,   ഭക്തജനങ്ങളുടെ  സഹകരണത്തോടെ അഡ്ഹോക് കമ്മിറ്റി ഇതിനു മുൻകൈയ്യെയടുത്തുകൊണ്ടു് പരിസരം ശുചിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേവസ്വം ബോർഡ് മെമ്പർമാരായ പി എം തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, ക്ഷേത്രം തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടു്, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ അജിത് കുമാർ, പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ  ജി ബെെജു, തിരുവല്ല അസി.കമ്മീഷണർ കെ ആർ ശ്രീലത, അസി.എൻജിനീയർ ജി സന്തോഷ്, തിരുവാഭരണം കമ്മീഷണർ ഓഫീസ് സൂപ്രണ്ട്‌ കെ എസ് ഗോപിനാഥൻപിള്ള, സബ് ഗ്രൂപ്പ് ഓഫീസർ കെ ആർ ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി സ്ഥപതി  നന്ദകുമാർവർമ, ശില്പികളായ ഉണ്ണികൃഷ്ണൻ തിരുവമ്പാടി, സ്വാമിദാസ് പെരിങ്ങര, അഡ് ഹോക് കമ്മിറ്റി കൺവീനർ ആർ പി ശ്രീകുമാർ, ജോ. കൺവീനർ വി ശ്രീകുമാർ കൊങ്ങരേട്ട് , അംഗങ്ങളായ മോഹനകുമാർ കണിയാന്തറ, ഗണേശ് എസ് പിള്ള രാഗവില്ല, കെ എ സന്തോഷ് കുമാർ, ആർ രാജശേഖരൻ നായർ, രാജീവ് രഘു, വികസന സമിതിയംഗം  രാധാകൃഷ്കൻ കൃഷ്ണവിലാസം, ശ്രീവല്ലഭേശ്വര അന്നദാന സമിതി വൈസ് പ്രസിഡൻ്റ് രാജമ്മ രാഘവൻ നായർ, ജോ. സെക്രട്ടറി ആർ സുകുമാരൻ, രാജൻ പി പിള്ള, എ കെ സദാനന്ദൻ, രോഹിത് മോഹൻ, ക്ഷേത്ര ജീവനക്കാരനായ ആർ ശ്രീകുമാർ, എസ് ശാന്ത് എന്നിവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles