തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവുത്സവത്തോട് അനുബന്ധിച്ച് വേലകളി അരങ്ങേറി . ക്ഷേത്രത്തിൽ കാഴ്ചശ്രീബലിയോടൊപ്പമാണ് വേലകളി അരങ്ങേറിയത് . വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലിയ്ക്ക് മുൻപിൽ പടിഞ്ഞാറേ നടയിലാണ് ആദ്യം വേലകളി തുടങ്ങിയത് തുടർന്ന് വടക്കേനട, കിഴക്കേനട, ക്ഷേത്ര കുളം, കുളത്തിൻ്റെ കൽപടവുകളിൽ, കിഴക്കേ ഗോപുരം, ശിവേലി പ്രദക്ഷിണത്തിൻ്റെ മുൻപിൽ എന്നിവിടങ്ങളിൽ വേലകളി നടന്നു . ആനപ്പുറത്ത് എഴുന്നെള്ളുന്ന ഭഗവാനെ പട നയിച്ചുകൊണ്ടു പോകുന്ന സങ്കൽപ്പമാണ് വേലകളി . മെയ് വഴക്കത്തിലുള്ള ചുവട് വെയ്പ്പുകൾ ആരെയും ആകർഷിക്കുന്ന രീതിയിലാണ് വേലകളി അരങ്ങേറുന്നത് .
Advertisements