തിരുവല്ല : ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് നാലാം ഉത്സവം.
ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് പളളിയുണർത്തലും ഹരി നാമ കീർത്തനവും നടന്നു.
പുലർച്ചെ ആറിന് ഗണപതി ഹോമവും ആറരയ്ക്ക് ഉഷ പൂജയും നടത്തി, എട്ടിന് ശ്രീഭൂതബലി നടന്നു.
ഒൻപതിന് കലശപൂജയും പത്തിന് കലശാഭിഷേകവും ഉച്ചപൂജയും നടക്കും.
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രസാദമൂട്ടും വൈകിട്ട് ആറരയ്ക്ക് ദീപാരാധനയും ക്ഷേത്രത്തിൽ നടക്കും. തുടർന്ന് അത്താഴപൂജയും ശ്രീഭൂതബലിയോടെയും നട അടയ്ക്കും.
Advertisements