തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഇടിമിന്നലേറ്റു; കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റുവേലിയും തകർന്നു

തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി

Advertisements

തിരുവല്ല : ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഇടിമിനലേറ്റു. ഇടിമിന്നലേറ്റ് ക്ഷേത്ര കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റ് വേലിയും പൂർണമായും തകർന്നു. കൊടിമരത്തിന് ഏതെങ്കിലും തകരാറുകൾ ഉണ്ടോ എന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് ദേവസ്വം ബോർഡ് അധികൃതർ ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ക്ഷേത്രമുറ്റത്തെ കൊടിമരത്തിൽ ഇടിമിന്നലേറ്റത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ കനത്ത നാശ നഷ്ടമാണ് ഇടിമിന്നലിൽ ഉണ്ടായത്. കൊടി മരത്തിൻ്റെ പഞ്ച വർഗ്ഗത്തറ പൂർണ്ണമായും തകർന്നു. തറയുടെ ചുറ്റിലും കെട്ടിയിരുന്ന , ബലിത്തറയും ഇരുമ്പ് ചുറ്റുവേലിയും പൂർണമായും തകർന്നു.

കൊടിമരത്തിന്റെ തറയിലെ കരിങ്കല്ലുകൾ പൂർണമായും ഇളകി കിടക്കുകയാണ്. കൊടിമരത്തിന്റെ സ്വർണ പറകളിൽ ഇടിമിന്നൽ ഏറ്റിട്ടുണ്ടോ എന്ന് പരിശോധന നടത്തും. ഇതിനായി നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. 17 പറകളുള്ള സ്വർണ്ണക്കൊടിമരം 1970 ൽ നിർമ്മിച്ചതാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആർ. അനന്ത ഗോപൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തും.

Hot Topics

Related Articles