തിരുവല്ല: മന്നങ്കരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഞ്ചാം ഉത്സവം ഏപ്രിൽ ഒന്നിന് നടക്കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നിന് മേജർസെറ്റ് കഥകളി അരങ്ങേറും.
പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനം
ആറിന് ഗണപതിഹോമം
6.30 ന് ഉഷപൂജ
എട്ടിന് ഉത്സവബലിയ്ക്ക് വിളക്കുവയ്പ്പ്
തുടർന്ന് മരപ്പാണി
പഞ്ചവാദ്യം രതീഷ്‌കുമാർ ആന്റ് പാർട്ടി തിരുവല്ല
ഒൻപതരമുതൽ ഉത്സവബലിദർശനം
ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്
വൈകിട്ട് ആറരയ്ക്ക്
ദീപാരാധന
ഏപ്രിൽ ഒന്നിന് വൈകിട്ട് ആറരയ്ക്ക് ക്ഷേത്രത്തിൽ മേജർസെറ്റ് കഥകളി നടക്കും.
കഥ പ്രഹ്‌ളാദചരിതം
അവതരണം – തിരുവല്ല ചുരൂർമഠം മതിൽഭാഗം ശ്രീവൈഷ്ണവം കഥകളിയോഗം
ക്ഷേത്രത്തിലെ പള്ളിവേട്ടയ്ക്കും ആറാട്ടിനും ആരാധന ശിവകാശി കണ്ണൻ തിടമ്പേറ്റും. കേശവപുരം ഭക്തജന സമിതിയുടെ നേതൃത്വത്തിലാണ് പള്ളിവേട്ട ദിനത്തിലെ ചടങ്ങുകൾ നനടക്കുക.