തിരുവല്ല : അറ്റകുറ്റപ്പണിക്കായി തകഴി റെയില്‍വെ ഗേറ്റ് മൂന്ന് ദിവസങ്ങളില്‍ അടച്ചിടാനുള്ള തീരുമാനം ഒഴിവാക്കി. ഇതിനെത്തുടര്‍ന്ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ ഗതാഗതം സാധാരണ നിലയിലാകും. റെയില്‍വെ ഗേറ്റിന്റെ അറ്റകുറ്റപ്പണി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി റെയില്‍വേ അധികൃതര്‍ ജില്ലാ കളക്ടറെ അറിയിച്ചു. അറ്റകുറ്റപ്പണിക്കായി വ്യാഴം, വെള്ളി, ശനി എന്നീ 3 ദിവസങ്ങളില്‍ റെയില്‍വേ ഗേറ്റ് അടച്ചിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
Advertisements