മല്ലപ്പള്ളി: ഒരുമനുഷ്യർ പരസ്പരം ആവശ്യങ്ങൾ മനസ്സിലാക്കി സ്നേഹം പങ്കു വച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് തെള്ളിയാർക്കാവ് വൃശ്ചിക വാണിഭം നൽകുന്നതെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. ചരിത്ര പ്രസിദ്ധമായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം സ്നേഹ സ്വരൂപനായതു കൊണ്ട് മനുഷ്യരും സ്നേഹം പങ്കിടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു. എഴുമറ്റൂർ പരമഭട്ടാരാശ്രമ അധിപതി കൃഷ്ണാനന്ദതീർത്ഥപാദസ്വാമികളും മെത്രാപ്പോലീത്തായും ചേർന്ന് ദീപം തെളിയിച്ചു.
മുൻ എം.എൽ.എ. രാജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുൻ മന്ത്രി പന്തളം സുധാകരൻ നിർവ്വഹിച്ചു. ഡോ. മംഗളസ്വാമിനാഥൻ ഫൗണ്ടേഷൻ അവാർഡു ലഭിച്ച മാധ്യമ പ്രവർത്തകൻ വർഗീസ് സി തോമസിനെ ചടങ്ങിൽ ആദരിച്ചു.
മുൻ എം.എൽ.എ. ജോസഫ് എം പുതുശ്ശേരി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കുഞ്ഞു കോശി പോൾ , ഡോ.ജോസ് പാറക്കടവിൽ , ശ്രീരാമാശ്രമം ട്രസ്റ്റ് ചെയർമാൻ ഡി. ഗോപാലകൃഷ്ണൻ നായർ , ഗോവിന്ദ് ജി നായർ കെ.ആർ. പ്രതാപന്ദ്രവർമ്മ,കെ.ഇ.അബ്ദുൾ റഹ്മാൻ , ലാലു തോമസ്, കെ.ജയവർമ്മ, കെ.ജെ. ഹരികുമാർ , റജി തോമസ്, ജോർജ് കുന്നപ്പുഴ , ജോർജ് വർഗീസ്, കെ ഹരിദാസ് എ.അയ്യപ്പൻ കുട്ടി, ഡോ.എം.വി. സുരേഷ്, പി..കെ. പുരുഷോത്തമൻ നായർ എന്നിവർ പ്രസംഗിച്ചു.
തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം തുടങ്ങി
Advertisements