തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചത് തിരുവല്ല കൊമ്പാടി സ്വദേശി അരുണാ ( 38 )ണ് മരിച്ചത്. റെയിൽവേ സ്റ്റേഷനും പുഷ്പഗിരി ലെവൽ ക്രോസിനും ഇടയിലായി ഇന്ന് പുലർച്ചെയോടെയാണ് ട്രാക്കിന് സമീപത്ത് നിന്നും കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Advertisements
ട്രെയിൻ ഇടിച്ചതിനെ തുടർന്ന് മുഖമടക്കം തകർന്നിട്ടുണ്ട്. തിരുവല്ല പോലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.