വള്ളംകുളം ആയുർവേദ ഡിസ്‌പെൻസറിയിൽ ദേശീയ ആയുർവേദ ദിനാചരണം നടന്നു

തിരുവല്ല: ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ വള്ളംകുളം
ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ
2022-2023 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്ത്രീകൾക്കുള്ള യോഗ പരിശീലനപദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ദേശീയ ആയുർവേദ ദിനാചരണവും ഒക്ടോബർ 25 ന് വള്ളംകുളം ആയുർവേദ ഡിസ്‌പെൻസറിയിൽ ഉൽഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടപ്പാക്കിയ യോഗ പരിശീലനത്തിന് തുടർച്ചയായി സ്ത്രീകളുടെ മാനസികവും ശാരീരീകവുമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഇത്തവണ കുടുംബശ്രീയുടെ സഹായത്തോടെ യോഗ പരിശീലനം നടത്തുന്നത്. യോഗ, ധ്യാനം, പ്രാണയാമം എന്നിവയ്ക്ക് പുറമേ ആഹാരം, വിശ്രമം തുടങ്ങി വിവിധ വിഷയങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള യോഗ ഹാപ്പിനെസ്സ് പ്രോഗ്രാം എന്ന നിലയിലാണ് പരിപാടി നടപ്പാക്കിയത്.
പദ്ധതി പരമാവധി പ്രയോജനപെടുത്തണം മെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.