തിരുവല്ല : നിശ്ചിത വരുമാനത്തിൽ താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തിലെ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പും നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപതിയ്ക്ക് പ്രതിഷേധ കത്ത് അയച്ചു. പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ ഭാവിയെ ചോദ്യം ചെയുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറാൻ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.
സേവാദൾ കോ ഓർഡിനേറ്റർ കൊച്ചുമോൾ പ്രദീപ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അജ്മൽ തിരുവല്ല, ജോമി മുണ്ടകത്തിൽ, ബ്ലെസ്സൻ പത്തിൽ, ടോണി ഇട്ടി, വിനീത് വെൺപാല, ജെയ്സൺ നെടുമ്പ്രം, ഫിലിപ്പ് മഞ്ഞാടി, എന്നിവർ പ്രസംഗിച്ചു.