ഇരവിപേരൂർ: ഡി വൈ എഫ് ഐ ഓതറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ന്യൂജൻ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ 4’s കട്ട് പോസ്റ്റ് ഫുഡ്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
റ്റി റ്റി വർഗ്ഗീസ് തോമ്പുകുഴിയിൽ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയ്ക്കായി നടന്ന 4’s ഫുട്ബോൾ ടൂർണമെന്റ് ഞായറാഴ്ച ഓതറ എഫ് എച്ച് സി ഫുഡ്ബോൾ ടർഫിൽ ഡി വൈ എഫ് ഐ പത്തംനംതിട്ട ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് വനമാലി എം ശർമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി വൈ എഫ് ഐ ഇരവിപേരൂർ ബ്ലോക്ക് സെക്രട്ടറി രാജീവ് എൻ എസ്, ബ്ലോക്ക് വൈസ്. പ്രസിഡന്റ് ഒ എസ് സുധീഷ്, മേഖല സെക്രട്ടറി രാഹുൽ ഗോപി, തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ മേഖലാ ജോ. സെക്രട്ടറി അഭിൻ വിജയൻ നന്ദി പറഞ്ഞു.
16 ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ ചൈതന്യ എഫ് സി തിരുവൻവണ്ടൂർ വിജയികളായി. ഓതറ എഫ് സി റണ്ണേഴ്സ് അപ്പും
ടൂർണ്ണമെന്റിലെ ബെസ്റ്റ് പ്ലെയർ സിദ്ധാർത്ഥും ,
ബെസ്റ്റ് സ്ട്രൈക്കർ ആയി സൂരജിനേയും തിരഞ്ഞെടുത്തു. സിപിഐ എം ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എൻ അനിൽകുമാർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
ലഹരിയ്ക്കെതിരെ ഡി വൈ എഫ് ഐ ഓതറ മേഖലാ കമ്മറ്റിയുടെ ഫുഡ്ബോൾ ടൂർണമെന്റ്
Advertisements