തിരുവല്ലാ ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഏഴാം തിരുവുത്സവം മാർച്ച് 1നാളെ നടക്കും. ഏഴാം ഉത്സവദിനമായ നാളെ വൈകിട്ട് 4 മണിക്ക് പാഠകം നടക്കും . വൈകിട്ട് 5 മണിക്ക് കാഴ്ച ശ്രീബലിയും വെൺ പൊലികൂട്ടം പ്രാചീന കലാകളരിയിലെ 15 ഓളം കുഞ്ഞു പടനായകർ അണിനിരക്കുന്ന വേലകളി നടക്കും. കഴിഞ്ഞ 6 വർഷക്കാലമായി വെൺ പൊലി കൂട്ടം ആണ് വേലകളി നടത്തുന്നത്. ദേവ പ്രശ്നവിധി പ്രകാരം പരിഹാര ക്രിയകളുടെ ഭാഗമായി ദേവൻമാരുടെ പൂജാദി കാര്യങ്ങളിൽ സമയ ക്രമീകരണങ്ങൾ ക്ഷേത്ര തന്ത്രിമാരുടെ നിർദ്ദേശപ്രകാരം ഈ വർഷത്തെ തിരുവുത്സവത്തോടെ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണ്. ആയതിന്റെ ഭാഗമായി ഇന്ന് സേവ രാവിലെയും രാത്രിയിലും 8 മണിയ്ക്കു തന്നെ തുടക്കം കുറിച്ചു. തിരുവുത്സവത്തിന്റെ ആറാം ഉത്സവ ദിനമായ ഇന്ന് കല്യാണ സൗഗന്ധികം, സന്താനഗോപാലം എന്നീ കഥകളുടെ കഥകളിയും അരങ്ങേറും. എല്ലാ ദിവസവും ഉച്ചയ്ക്ക് തിരുവുത്സവ സദ്യകളും വൈകുന്നേരം ചുറ്റുവിളക്ക് തെളിയിക്കലും നടന്നു വരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കരകളിൽ നിന്നും ഭക്തജനങൾ എണ്ണയുമായി ഘോഷയാത്രയായി വന്നാണ് ചുറ്റുവിളക്ക് തെളിയിക്കുന്നത്.