തിരുവല്ല : പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ്
പാലിയേറ്റീവ് കെയർ സെൻറർ കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ ഇരവിപേരൂർ ഏരിയ സമ്പൂർണ്ണ പാലിയേറ്റീവ് കെയർ വോളണ്ടിയർ സംഗമവും
ഏരിയാതല പ്രഖ്യാപനവും. ഞായറാഴ്ച 11.30 ന് ഇരവിപേരൂർ ശങ്കരമംഗലം ഓഡിറ്റോറിയത്തിൽ വെച്ച് ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ ഇരവിപേരൂർ ഏരിയ പ്രസിഡന്റ് അഡ്വ. എൻ രാജീവ് അധ്യക്ഷനായി. രക്ഷാധികാരി പി സി സുരേഷ് കുമാർ സ്വാഗതവും ഏരിയ സെക്രട്ടറി ജിജി മാത്യു റിപ്പോർട്ടും അവതരിപ്പിച്ചു.
പത്തനംതിട്ട പിആർപിസി ജില്ലാ രക്ഷാധികാരി കെ പി ഉദയഭാനു സമ്പൂർണ്ണ ഏരിയ തല പ്രഖ്യാപനവും നടത്തി. സന്നദ്ധ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ്
വിതരണം എക്സ് എംഎൽഎ രാജു എബ്രഹാം
നിർവ്വഹിച്ചു.
പാലിയേറ്റീവ് പരിചരണ പ്രതിജ്ഞ മന്ത്രി വീണ ജോർജ്ജും, ലഹരി വിരുദ്ധ പ്രതിജ്ഞ കെ എൻ രാജപ്പനും ചൊല്ലിക്കൊടുത്തു. രക്ഷാധികാരികളായ അഡ്വ. പീലിപ്പോസ് തോമസ്, ജി അജയകുമാർ, കെ സി സജികുമാർ, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള, പിആർപിസി ജില്ലാ സെക്രട്ടറി അഡ്വ. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ എസ് രാജീവ്, ജോസഫ് ജോൺ, ഹെൽത്ത് ഫൗണ്ടേഷൻ കോർഡിനേറ്റർ അനീഷ് കുന്നപ്പുഴ, ധർമ്മഗിരി മന്ദിരം സൂപ്രണ്ട് റവ. കെ എസ് മാത്യൂസ്, ഡോ. സജി കുര്യൻ, സോണൽ സെക്രട്ടറിമാരായ
റെജി കാക്കനാട്ടിൽ, ഡോ. അഭിനേഷ് ഗോപൻ , സുരേഷ് ബാബു പി, ശോഭികാ ഗോപി , ബിജു ജേക്കബ് കൈതാരം, ജിജു ശാമുവേൽ , സണ്ണി മണ്ണിൽ, വനമാലി ശർമ്മ എന്നിവർ സംസാരിച്ചു. യോഗത്തിൽ കായിക പരിശീലന രംഗത്തു സമഗ്ര സംഭാവന നൽകുന്ന കായിക അധ്യാപകനായ അനീഷ് തോമസിന് ഗുരുശ്രേഷ്ഠ പുരസ്ക്കാരം നൽകി മന്ത്രി വീണാ ജോർജ്ജും, കാരുണ്യ ഫൗണ്ടേഷനും ആദരിച്ചു.