തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ ക്ഷേത്രാ ങ്കണത്തിൽ കൊടിയേറ്റിയതോടെ തുടക്കമായി.
ദേവസ്വം സെക്രട്ടറി ജി. മനോജ് കുമാർ, ഖജാൻജി പി.ആർ.രാജേഷ്, കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്,മഹിളാ സമാജം പ്രസിഡണ്ട് അംബിക, സെക്രട്ടറി ബിന്ദു രാജേഷ്, പൗർണ്ണമി സംഘം പ്രസിഡന്റ് മോഹന, സെക്രട്ടറി രാജി പ്രസന്നൻ എന്നിവരോടൊപ്പം ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു കൊടിയേറ്റ്.
മാർച്ച് 24 മുതൽ 30 വരെ വൈകിട്ട് 6.30 ന് ദീപാരാധനയും ദീപക്കാഴ്ച്ചയും.
31 ന് രാവിലെ 5 ന് പള്ളിയുണർത്തൽ.
6 ന് അഭിഷേകം, ഉഷ: പൂജ, 8 മുതൽ പുരാണ പാരായണം.
വൈകിട്ട് 6 മുതൽ 7 വരെ ദീപാരാധനയും ദീപക്കാഴ്ച്ചയും.
7 മുതൽ തിരുവനന്തപുരം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത നാടകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 1 ന് രാവിലെ 5 ന് പള്ളിയുണർത്തൽ. 6 ന് അഭിഷേകം, ഉഷ: പൂജ, 8 മുതൽ പുരാണ പാരായണം.
11 ന് പുതുക്കല നിവേദ്യം. 12.30 ന് സമൂഹ സദ്യ.
വൈകിട്ട് 5.30 ന് കൈകൊട്ടിക്കളി.
6 മുതൽ 7 വരെ
ദീപാരാധന, ദീപക്കാഴ്ച. 7 മുതൽ 8 വരെ തിരുവാതിരകളി.
8 മുതൽ 9 വരെ
ഭരതനാട്യം. 9 ന് നാട്യ ശിൽപം. രാത്രി 10.30ന് കാരക്കൽ പേച്ചി അമ്മൻ കോവിൽ ഊർക്കരകത്തിന് യാത്ര അയപ്പ്.
ഏപ്രിൽ 2 ന് രാവിലെ 6.30 ന് പറയ്ക്കെഴുന്നള്ളിപ്പ്. 8 മുതൽ പുരാണ പാരായണം. രാത്രി 8.30 മുതൽ ഭഗവതിക്ക് വരവേൽപ്പ്. 11.30 ന് ദീപാരാധന.