തിരുവല്ല: വിവിധ വിഷയങ്ങൾ ഉന്നയിച്ച് തപാൽ ജീവനക്കാരുടെ സംഘടനയായ എഫ്.എൻ.പി.ഒയുടെ നേതൃത്വത്തിൽ തിരുവല്ല തപാൽ സൂപ്രണ്ട് ഓഫിസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. എഫ്.എൻ.പി.ഒ സംസ്ഥാന പ്രസിഡന്റ് എസ്.കാമരാജ് വിശദീകരണം നൽകി.
ഗ്രൂപ്പ് സി.ഡിവിഷണൽ സെക്രട്ടറി സി.പി രാജീവ്, പോസ്റ്റ്മാൻ യൂണിയൻ ഡിവിഷൻ സെക്രട്ടറി ഗിരീഷ്, വിഷ്ണു പ്രസാദ്, ഡി.ബാലകൃഷ്ണൻ, റെന്നി ജോൺ, വനിതാ വിഭാഗം ചെയർപേഴ്‌സൺ എസ്.ഭാഗ്യലക്ഷ്മി, ബിന്ദുമോൾ, ചന്ദ്രബോസ്, എലിസബത്ത് ബിജി തുടങ്ങിയവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. എൻ.യു.ജി.ഡി.എസ് ഡിവിഷണൽ ട്രഷറർ അശ്വതി എസ് നന്ദി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ചീഫ് പി.എം.ജി ഇറക്കിയ വിവാദ ഉത്തരവിനെതിരെയും അശാസ്ത്രീയമായ ട്രാൻസ്ഫർ, ടാർജെര്‌റ് ജി.ഡി.എസ് ജീവനക്കാരുടെ മേലുള്ള പീഡനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുമാണ് ജീവനക്കാർ ധർണ നടത്തിയത്.