തിരുവല്ല : കേരള സംസ്ഥാന സഹകരണ വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സഹകരണ മാനേജ്മെൻ്റ് മായി ചേർന്നു സഹകാരികൾക്കായി നടത്തുന്ന സഹകരണ ബോധവത്കരണ സെമിനാർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് സെനറ്റ് ഹാളിൽ നടന്നു.പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി സി. ഇ ഓ റവ: ഫാദർ ഡോ ബിജു വറുഗീസ്സ് പയ്യം പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല താലുക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.ഡി. മോഹൻദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. തിരുവല്ല സഹകരണ സംഘം അസി. രജിസ്ട്രാർ അജിത കുമാരി , നവാസ് എന്നിവർ സംസാരിച്ചു. പുഷ്പഗിരി മെഡിക്കൽ സൊസെറ്റി സ്റ്റാഫ് സഹകരണ സംഘത്തിൻ്റെ ഭരണ സമിതി അംഗമായ റവ: ഫാദർ ബിജു പയ്യം പള്ളി തിരുവല്ലയിലെ സഹകാരികൾക്ക് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സാ ചിലവുകളിൽ ഇളവു ലഭിക്കുന്ന പ്രിവിലേജ് കാർഡ് തിരുവല്ല അർബൻ സഹകരണ ബാങ്ക് അദ്ധ്യക്ഷൻ അഡ്വ ഫ്രാൻസിസ് വി. ആൻ്റണിക്ക് നൽകി പ്രിവിലേജ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. തിരുവല്ല താലുക്കിലെ വിവിധ സഹകരണ സംഘങ്ങളിലെ പ്രസിഡൻ്റ്മാർ, ഭരണസമിതി അംഗങ്ങൾ, സംഘം ജീവനക്കാർ അടക്കം ഇരുന്നു റ്റി അൻപതിൽ പരം സഹകാരികൾക്ക് സഹകരണ നിയമങ്ങളിലെ പുതിയ ഭേദഗതികളെ കുറിച്ച് ബോധവത്ക്കരണം നൽകിയ സെമിനാർ വിജ്ജാനപ്രദമായിരുന്നു.