കോഴിക്കോട്: തിരുവമ്പാടിയിലെ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഇന്ന് രാത്രി എട്ടരയോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തിയാണ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജ്മല്‍ തിരുവമ്ബാടിയിലെ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചു എന്നാരോപിച്ചായിരുന്നു വൈദ്യുതി കണക്ഷന്‍ കെ എസ് ഇ ബി വിച്ഛേദിച്ചത്.ഇത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇനി കെ എസ് ഇ ബി ഓഫീസ് ആക്രമിക്കില്ല എന്ന ഉപാധി വെച്ചാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് അജ്മലും കുടുംബവും തയ്യാറായില്ല. ഇതിന് പിന്നാലെ കളക്ടറുടെ നിര്‍ദേശപ്രകാരം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുകയായിരുന്നു. 8.35 ഓടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി നിരുപാധികം വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.
30 മണിക്കൂറിലേറെ സമയമാണ് അജ്മലിനേയും കുടുംബത്തേയും കെ എസ് ഇ ബി ഇരുട്ടിലാക്കിയത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ് റസാഖ് പ്രതികരിച്ചു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും വൈദ്യുതി ലഭിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും നന്ദി ഉണ്ടെന്ന് റസാഖിന്റെ ഭാര്യ മറിയവും പറഞ്ഞു.കെ എസ് ഇ ബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം കൂട്ടിച്ചേര്‍ത്തു. അതേസമയം വൈദ്യുതി പുനഃസ്ഥാപിച്ചതോടെ മുദ്രാവാക്യം മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കെ എസ് ഇ ബി മുട്ടുമടക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തു എന്ന കേസില്‍ സഹോദരങ്ങളായ അജ്മല്‍, ഫഹദ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് കെ എസ്് ഇ ബി വൈദ്യുതി വിച്ഛേദിച്ചത്. കെ എസ് ഇ ബി എം ഡിയുടെ നിര്‍ദേശപ്രകാരമയിരുന്നു നടപടി.ഇത് വ്യാപക വിമര്‍ശനത്തിനാണ് വഴിവെച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അജ്മല്‍. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വീട്ടിലെ വൈദ്യുതി കണക്ഷന്‍. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നതോടെ മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതിന് പിന്നാലെ അന്ന് വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചിരുന്നു.
തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. ഇതറിഞ്ഞ അസിസ്റ്റന്റ് എഞ്ചീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് ഇന്നലെ രാവിലെ കെഎസ്‌ഇബി ഓഫീസിലെത്തിയ അജ്മലും സഹോദരനും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ഓഫീസിലെ സാധനങ്ങള്‍ തര്‍ക്കുകയും ചെയ്തു എന്നാണ് പരാതി.