തിരുവല്ല നഗരസഭയിൽ  വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ബിജെപി ബഹിഷ്കരിച്ചു

തിരുവല്ല: നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ബിജെപി ബഹിഷ്കരിച്ചു. കൗൺസിൽ ഹാളിൽ പ്രതിഷേധം അറിയിച്ചതിനു ശേഷം നഗരസഭ കവാടത്തിൽ കൗൺസിലർമാർ പ്രതിഷേധ ധർണ്ണ നടത്തി. അടിക്കടി ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ  നഗരസഭ പ്രവർത്തനങ്ങളെ താറുമാറാകുകയാണെന്നും. തിരുവല്ല നഗരത്തിന്റെ വികസനമോ  റോഡുകളും  ലൈറ്റുകളും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ  നടപ്പിലാക്കുന്നില്ല. അധികാരത്തിനു വേണ്ടിയിട്ടുള്ള കസേര കളികൾ മാത്രമാണ് നഗരസഭയിൽ നടക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായതും അല്ലാത്തതുമായപാലിയേക്കര കാട്ടുക്കര റോഡ്, അഴിയിടത്ത് ചിറ ഉത്രമേൽ റോഡ്, കാഞ്ഞിരവേലിൽ പാലം റോഡ്, ബ്രെയികിഡ്സ്‌ മാലിയിൽ റോഡ്, നെടുംപുറത്ത് കൊട്ടാരം റോഡ്, വാളം പറമ്പിൽ പുറയാറ്റ് റോഡ്,കുറിച്ചി ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. നഗരത്തിലെ തെരുവുവിളക്കുകൾ മാസങ്ങളായി അണഞ്ഞു കിടന്നിട്ടും നഗരസഭ കാര്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയില്ല. നഗരസഭയിൽ സാധാരണ ജനങ്ങൾക്ക് കിട്ടുന്ന അവകാശങ്ങളെ നിഷേധിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഭരണപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.  ഭരണപക്ഷം കാര്യക്ഷമമല്ലാത്തതിനാൽ ഉദ്യോഗസ്ഥരും അവരവർക്ക് തോന്നുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. തിരുവല്ലായിലെ വികസന പ്രവർത്തനങ്ങളെ  തച്ചു തകർക്കുന്ന പ്രവണതയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തുവരും എന്ന്. ബിജെപി പാർലമെന്റ് പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർ മാരായ വിജയൻ തലവന, ഗംഗ രാധാകൃഷ്ണൻ,വിമൽ ജി,പൂജാ ജയൻ, മിനി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles