കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ ആഘോഷങ്ങളുടെ ഭാഗമായി ആനയൂട്ട് നടത്തി. ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്നു നിന്ന 30 ഓളം കൊമ്പന്മാരാണ് ആനയൂട്ടില്‍ പങ്കെടുത്തത്. തിരുനക്കര മഹാദേവന്റെ പ്രിയപ്പെട്ട കൊമ്പന്‍ തിരുനക്കര ശിവന്‍ ആനയൂട്ടില്‍ പങ്കെടുത്തത് ആവേശമായി. നാടിന് ആവേശം നിറച്ച ആനയൂട്ട് സ്പോൺസർ ചെയ്തത് കോട്ടയം അച്ചായൻസ് ജ്വല്ലറി ആയിരുന്നു. ആയിര കണക്കിന് ആളുകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് കൊമ്പന്മാര്‍ ആനയൂട്ടിനായി അണിനിരന്നത്. നൂറുകണക്കിന് ആനപ്രേമികളാണ് ആനയൂട്ട് കാണുന്നതിനായി ഇവിടെ എത്തിച്ചേര്‍ന്നിരുന്നത്. ഇത് കാണികള്‍ക്കും ആനപ്രേമികള്‍ക്കും ആവേശം നിറച്ചു.
തിരുനക്കര ശിവന്‍, ഭാരത് വിശ്വനാഥന്‍, ഭാരത് വിനോദ്, വാഴപ്പള്ളി മഹാദേവന്‍, ആനമ്പ്രാല്‍ വിഘ്‌നേശ്വരന്‍, ഓതറ ശ്രീപാര്‍വതി, തോട്ടയ്ക്കാട് രാജശേഖരന്‍, വലിയവീട്ടില്‍ ഗണപതി, കിരണ്‍ നാരായണന്‍കുട്ടി, പാമ്പാടി സുന്ദരന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, പീച്ചിട്ടീല്‍ ശ്രീമുരുകന്‍, വേമ്പനാട് വാസുദേവന്‍, ചാന്നാനിക്കാട് ഷീല, കല്ലൂത്താഴെ ശിവസുനന്ദര്‍, വിഷ്ണുലോകം രാജസേനന്‍, ലെമ്മരപ്പള്ളി ഗംഗാധരന്‍, ഹരിപ്പാട്് രാജലക്ഷ്മി, പയിപ്പാട് അപ്പു, പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ട് ശേഖരന്‍, ചൂരൂര്‍മഠം രാജശേഖരന്‍, ചിറക്കടവ് തിരുനീലകണ്ഠന്‍, വേണാട്ടുമഠം ഗോപാലന്‍കുട്ടി, മുണ്ടന്മേല്‍ ശിവനന്ദന്‍, വഴുമാടി കാശിനാഥന്‍, പെരുമ്പാവൂര്‍ അരുണ്‍ അയ്യപ്പന്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി, കുന്നത്തൂര്‍ കുട്ടിശങ്കരന്‍, പുതുപ്പള്ളി അര്‍ജുനന്‍, വേണാട്ടുമഠം കല്യാണി, തമ്പലക്കാട് ലക്ഷ്മി, തോട്ടയ്്ക്കാട് കുഞ്ഞുലക്ഷ്മി, തടത്താവിള ശിവ, ചക്കനാമഠം ദേവപ്രിയന്‍ എന്നീ ആനകള്‍ പങ്കെടുത്തു.