തിരുവനന്തപുരം : തോൽക്കുവാൻ മനസ്സില്ലാത്തവന്റെ നിശ്ചയദാർഡ്യത്തിനുമുന്നിൽ ലക്ഷ്യങ്ങൾ ഒടുവിൽ പരാജയം സമ്മതിച്ചു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ 117-ാം റാങ്കെന്ന സ്വപ്നനേട്ടം കരസ്ഥമാക്കുകയാണ് തിരുവനന്തപുരം സ്വദേശി ആനന്ദ് ജസ്റ്റിന്. ഐ.എ.എസ് മോഹവുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആനന്ദ് ജസ്റ്റിന് പരാജയമറിഞ്ഞത് ഒന്നും രണ്ടും തവണയല്ല, എട്ടുതവണയാണ്.
പ്രതിസന്ധികളും പ്രതീക്ഷകളും നിറഞ്ഞ വര്‍ഷങ്ങളുടെ തയ്യാറെടുപ്പിനിടെ പിന്തുണച്ചിരുന്ന പലരും കൈവിട്ടു. എന്നിട്ടും തളരാതെ തുടര്‍ന്ന പോരാട്ടത്തിനൊടുവിലാണ് ആനന്ദ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് കയറാനൊരുങ്ങുന്നത്.തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്ന് ആദ്യത്തെ ഐ.എഫ്.എസുകാരനാവുകയാണ് ആന്ദന്ദ് ജസ്റ്റിന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്ന് ആദ്യത്തെ ഐ.എഫ്.എസുകാരനാവുകയാണ് ആന്ദന്ദ് ജസ്റ്റിന്. വലിയതുറ ഒ.എല്‍.ജി. നഗറില്‍ സര്ഗംവീട്ടില് മത്സ്യത്തൊഴിലാളികളായ ജസ്റ്റിന് ബെഞ്ചമിന്റെയും മോളി ബഞ്ചമിന്റെയും മകനായ ആനന്ദ് 117-ാം റാങ്ക് നേടിയാണ് തീരദേശത്തിന്റെ അഭിമാനമായത്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖംവരെ എത്തിയെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ആ മോഹം ഐ.എഫ്.എസിലൂടെ ഇപ്പോള്‍ ആനന്ദിനു നേടാനായി. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ജിയോളജിയില്‍ ബി.എസ്സി. ബിരുദം നേടിയശേഷം തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലാണ് പരിശീലനം നടത്തിയത്. ഭാര്യ ആന്മരിയ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.