ചൊവ്വാഴ്ചയാണ് കൺസഷൻ വാങ്ങാനെത്തിയ അച്ഛനെയും മകളെയും തിരുവന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചത്. ജീവനക്കാരായ അഞ്ചുപേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പോലീസിനും പ്രത്യേക അന്വേഷണ പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് പോലീസിൻ്റെ വിശദീകരണം. ജാമ്യമില്ലാ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയത്. നിയമ വിദഗ്ധരുടെ സഹായത്തോടെ പ്രതികൾ ജാമ്യം നേടാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ പ്രതികളുണ്ടെങ്കിൽ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തി നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം
ഇന്നലെ സമർപ്പിച്ച കെഎസ്ആർടിസി വിജിലൻസ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ഇന്ന് തുടർനടപടികൾക്കും സാധ്യതയുണ്ട്.