തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് രോഗിയെയും സൂപ്പർവൈസറേയും ആക്രമിച്ച സംഭവം അപലപനീയമെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ

കോട്ടയം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രോഗിയെ ആക്രമിച്ച സെക്യൂരിറ്റി ഗാർഡിനെ ശാസിച്ച സൂപ്പർവൈസർക്കും അതേ ഗാർഡിൽ നിന്നും മർദ്ദനമേറ്റ സംഭവം അങ്ങേയറ്റം ഉത്കണ്ഠജനകവും അപലപനീയവുമാണെന്ന് സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ പ്രമേയം പാസാക്കി.

Advertisements

ക്രിമിനൽ സ്വഭാവമുള്ള അപൂർവ്വം ചില സെക്യൂരിറ്റി ഗാർഡുകൾ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നത് തൊഴിലിനോട് ആത്മാർത്ഥതയും കൂറും പുലർത്തുന്ന മറ്റുള്ള സെക്യൂരിറ്റി ജീവനക്കാരുടെ കൂടി അന്തസ്സ് കളയുന്നുവെന്നും ഇത്തരം യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഏതൊരു സ്ഥാപനത്തിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും സന്ദർശകർക്കും സുരക്ഷയും വഴികാട്ടിയായിയായും സഹായകരവുമായുള്ള പ്രാഥമിക കർത്തവ്യം സെക്യൂരിറ്റി ഗാർഡിൽ നിക്ഷിപ്തമാണെന്ന അടിസ്ഥാന തത്വം പോലും അറിയാത്ത ചുരുക്കം ചില സെക്യൂരിറ്റി ജീവനക്കാരാണ് ഇത്തരം പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്ക് മതിയായ പരിശീലനം നൽകാൻ സർക്കാർ തലത്തിലും പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസികളും ഒരേപോലെ മുൻകൈയെടുക്കണം .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം നിയമാനുസൃതമായ രീതിയിൽ ഉറപ്പുവരുത്താൻ ബാധ്യസ്ഥരായ സെക്യൂരിറ്റി ഗാർഡ് സംവിധാനത്തിൽ ക്രിമിനൽ വൽക്കരണം അനുവദിക്കാനാവില്ല . ഈ മേഖലയിൽ ചുരുക്കം ചില ക്രിമിനലുകൾ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. സംഘടന ലക്ഷ്യമിടുന്നത് സെക്യൂരിറ്റി മേഖലയിലെ ഇത്തരം പുഴുക്കുത്തുകളെ മാറ്റിനിർത്തി താങൾ ജോലി ചെയ്യുന്ന ഇടത്തെ സുരക്ഷ നടപടികൾ സംബന്ധിച്ച് ബോധവൽക്കരണം ക്ലാസുകൾ നടത്തി കാര്യക്ഷമമായ തൊഴിലിട സൗഹാർദ്ദം നിലനിർത്തി സാമൂഹ്യ മനസ്സിൽ കൃത്യനിർവഹണത്തിനോടൊപ്പം തന്നെ നന്മയുടെ പ്രതീകമാകുക എന്നതാണ് സെക്യൂരിറ്റി ഗാർഡിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത് എന്നും യോഗം വിലയിരുത്തി.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർ നിയമ നടപടികൾ കൈക്കൊള്ളണമെന്നും കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളായ അഡ്വ. രാജേഷ് നെടുമ്പ്രം, പ്രഭാകുമാർ ചക്കുളം, സാംസൺ ഡാനിയൽ, പ്രീതാരാജ്, പ്രീതിബിനു തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.