തലസ്ഥാനത്ത് ദുരിതം; കടകള്‍ക്ക് ഷട്ടര്‍ വീണിട്ട് മാസങ്ങള്‍; റോഡ് വെട്ടിപ്പൊളിക്കാൻ കാണിച്ച വേഗത പണി തീര്‍ക്കാനില്ല

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുന്ന എംജി റോഡില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് നീളുന്ന ഏറെ തിരക്കുള്ള റോഡില്‍ ആളനക്കം ഇല്ലാതായിട്ട് മാസങ്ങളായി. റോഡിന് ഇരുവശവുമുള്ള വീടുകള്‍, കടകളടക്കം നൂറോളം വ്യാപാര സ്ഥാപനങ്ങള്‍, ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രായമായവര്‍- ആരുടേയും ദുരിതം കണക്കിലെടുക്കാൻ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഭരണസിരാ കേന്ദ്രത്തിന്റെ മുന്നില്‍ നിന്ന് തുടങ്ങുന്നൊരു ചെറിയ റോഡ്. റോഡ് ചെറുതെങ്കിലും അത്ര ചെറുതല്ലാത്ത തിരക്കായിരുന്നു എപ്പോഴും. സെക്രട്ടറിയേറ്റ്, ജനറല്‍ ആശുപത്രി, ആരോഗ്യ വകുപ്പ് ‍‍‍ഡയറക്ടർ ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അണമുറിയാതെ വാഹനങ്ങളും വഴിയാത്രക്കാരും പോയിരുന്ന വഴിയില്‍ ഇന്നിറങ്ങിയാല്‍ അതൊരു ഒന്നൊന്നര യാത്രയാകും. അനിശ്ചിതമായി കടകളച്ചിട്ടതോടെ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്.

Advertisements

മനുഷ്യാവകാശ കമ്മീൻ വരെ ഇടപെട്ടിട്ടും റോഡ് എന്ന് തുറന്ന് കൊടുക്കുമെന്ന് പറയാൻ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല. റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണത്തിന്റെ ചുമതല. 2023ല്‍ പണികള്‍ തുടങ്ങിയതാണ്. നാല് കോടി നാല്‍പ്പത്തി ഏഴ് ലക്ഷത്തി എൻപത്തിയ്യായിരം രൂപയാണ് റോഡ് സ്മാർട്ടാക്കാനുള്ള ചെലവ്. പണി തീർക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞ കാലാവധി തീരാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പക്ഷേ ഓട നിർമാണം പോലും പൂർണമായി കഴിഞ്ഞിട്ടില്ല. ഇനി പൈപ്പിടണം, മണ്ണിട്ട് നികത്തി റോഡ് ടാറിടണം. ഈ പണിയൊക്കെ എന്നുതീരുമാനെന്നാണ് നാട്ടുകാരുടെ ചോദ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.