കോട്ടയം ജില്ല സ്പോർട്സ് കൗൺസിൽ  അവധിക്കാല പരിശീലനം ആരംഭിക്കുന്നു ; വിശദ വിവരങ്ങളറിയാം

കോട്ടയം : ജില്ല സ്പോർട്സ് കൗൺസിൽ  അവധിക്കാല പരിശീലനം ആരംഭിക്കുന്നു.ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബാസ്ക്കറ്റ്ബോൾ വോളിബോൾ കബഡി എന്നീ കായികയിനങ്ങളിലാണ് അവധിക്കാല പരിശീലനം ആരംഭിക്കുന്നത്. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഏപ്രിൽ 2 മുതൽ മെയ് 30 വരെ അവധിക്കാല പരിശീലനം സംഘടിപ്പിക്കും. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകർ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ മാർച്ച് 30ന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ 8547575248

Hot Topics

Related Articles