തിരുവനന്തപുരം: മലബാറില്‍ നടത്തിയ പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണം ആവര്‍ത്തിച്ച് ശശി തരൂര്‍ രംഗത്ത്. മലബാര്‍ പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് എത്തിയതോടെയാണ് അദ്ദേഹം വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയ പരിപാടി വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു തരൂര്‍.
ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും അത് വിവാദമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഗ്രൂപ്പിന്റേയും ആളല്ല താന്‍ എന്ന് വ്യക്തമാക്കിയ ശശി തരൂര്‍, നേതാക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടല്‍ കാണുമെന്നും പ്രതികരിച്ചു. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നു. മന്നം ജയന്തിക്ക് താന്‍ പോയാല്‍ ആര്‍ക്കാണ് ദോഷം, സുകുമാരന്‍ നായര്‍ അടക്കം എല്ലാ മതനേതാക്കളുമായും താന്‍ നല്ല ബന്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.