തിരുവഞ്ചൂർ വൈഎംസിഎ ഗാന്ധി അനുസ്മരണ സംഗമം നടത്തി 

തിരുവഞ്ചൂർ: തിരുവഞ്ചൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ  നാലുമണിക്കാറ്റിൽ ഗാന്ധി അനുസ്മരണ സംഗമം നടത്തി. വൈഎംസിഎ നാഷണൽ ട്രഷറർ റെജി ജോർജ്   അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ഉമ്മച്ചൻ വേങ്കടത്ത് അധ്യക്ഷത വഹിച്ചു. ഗാന്ധിയന്മാരായ  അഡ്വ. കെ.സി. ജോസഫ്, ടി.വി. നാരായണ ശർമ  എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചലച്ചിത്ര താരങ്ങളായ കോട്ടയം രമേശ്, അരുന്ധതി നീത നടരാജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. വൈഎം സിഎ സെക്രട്ടറി തോമസ് മാണി നങ്ങേരാട്ട്, ഷാജി വേങ്കടത്ത്, പുന്നൻ കുര്യൻ വേങ്കടത്ത്, സാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles