തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ; ഫെബ്രുവരി ഏഴിന് പാത്രിയർക്കീസ് ബാവ നിർവഹിക്കും

കോട്ടയം: കോട്ടയം തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഫെബ്രുവരി ഏഴിന് നിർവഹിക്കും.
എട്ടിന് തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പാത്രിയർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിക്കുകയും യാക്കോബായ സുറിയാനി സഭയുടെ ഏഴു വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുകയും ചെയ്യും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോർജ്ജ് വയലിപ്പറമ്പിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കതയിൽ, ഫാ. വർഗീസ് കുറ്റിപ്പുഴയിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി റവ. ഡോ: കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. കുര്യൻ പുതിയപുരയിടത്തിൽ, ഫാ. കുര്യാക്കോസ് ജോൺ പറയൻകുഴിയിൽ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്.

Advertisements

പാത്രിയർക്കീസ് ബാവായുടെ മലങ്കരയിലെ നാലാം ശ്ലൈഹിക സന്ദർശന വേളയിലാണ് അദ്ദേഹം കോട്ടയത്തെത്തുന്നത്. ഫെബ്രുവരി ഏഴിന് വൈകിട്ട് 4.30ന് പട്ടിത്താനം ജംഗ്ഷനിലെത്തുന്ന ബാവായെ ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രിയിലേക്ക് പുറപ്പെടും. വൈകിട്ട് അഞ്ചിന് മൊണാസ്ട്രിയുടെ അങ്കണത്തിലെത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായെ, റമ്പാൻ സ്ഥാനം സ്വീകരിക്കുന്ന ഏഴ് വൈദികർ ചേർന്ന് കത്തിച്ച മെഴുകുതിരികൊടുത്തു മാലയിട്ട് സ്വീകരിക്കും. തുടർന്ന് എൻഎസ്എസ് കരയോഗവും തിരുവഞ്ചൂർ പൗരസമിതിയും ചേർന്ന് ബാവായ്ക്ക് സ്വീകരണം നൽകും. 5.30ന് മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ ആദ്യബ്ലോക്കിന്റെ കൂദാശ പാത്രിയർക്കീസ് ബാവാ നിർവഹിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ ബാവായെ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിലേക്ക് ആനയിക്കും. കാൽ നടയായി വിശ്വാസികളും യാത്രയിൽ അണിചേരും. വൈകിട്ട് ഏഴിന് ധ്യാനകേന്ദ്രത്തിൽ സ്വീകരണം. തുടർന്ന് മൊണാസ്ട്രിയുടെ സമർപ്പണം പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിർവഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീവ്രവാദികൾ തട്ടികൊണ്ടുപോയ സുറിയാനി ഓർത്തഡോക്സ് സഭയുടെ അലപ്പോ ആർച്ച് ബിഷപ്പ് മോർ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം മെത്രാപ്പോലീത്തായുടെയും മധ്യപൂർവദേശത്തെ വിവിധ രാജ്യങ്ങളിൽ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ സുറിയാനി സഭാ മക്കളുടെയും സ്മരണയ്ക്കായിട്ടാണ് മൊണാസ്ട്രി സമർപ്പിക്കുക. വൈകിട്ട് 7.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പാത്രിയർക്കീസ് ബാവാ വിശ്വാസികളെ അഭിസംബോധന ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ കായിക, സാമൂഹിക, സേവന രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ ആദരിക്കും. പത്മശ്രി ഷൈനി വിൽസൺ, ഡോ. ബെറ്റി പി. കുഞ്ഞുമോൻ, ഡോ. ഷെറിമോൻ പി.സി, പ്രഫ.ഡോ. പുന്നൻ കുര്യൻ, സിനി എം. ജോസഫ്, ആഷ്ലി ബേബി, അഡ്വ. അനിൽ കർത്ത, ബിനു പോൾ, ഈപ്പൻ സി ഏബ്രഹാം, വിവീഷ് വെട്ടൂർ, ജോൺസ് സജൻ, ഫിലിപ്പോസ് മാത്താൻ, ഷെവി. ബിബി ഏബ്രഹാം എന്നിവരെയാണ് യോഗത്തിൽ ആദരിക്കുക. മലങ്കര മെതാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ്, ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ സഖറിയാസ് മോർ പീലക്സീനോസ്, സന്യാസപ്രസ്ഥാനങ്ങളുടെ മെത്രാപ്പോലീത്ത മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ പ്രസംഗിക്കും.

തുടർന്ന് ഗ്രിഗോറിയൻ മെലഡീസിന്റെ ഗാനശുശ്രുഷ. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന് പ്രഭാത പ്രാർഥനയും എട്ടിന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിക്കുകയും. കുർബാന മധ്യേ പാത്രിയർക്കീസ് ബാവാ ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകും. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന യോഗത്തിൽ കോട്ടയം ഭദ്രാസനം മർത്തമറിയം വനിതാ സമാജം നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ ധാനം പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിർവഹിക്കും. അഖില മലങ്കര മർത്തമറിയം വനിതാ സമാജം മൊണാസ്ട്രിക്ക് നിർമിച്ച് നൽകുന്ന മുറിയുടെ ആദ്യ ഗഡു പരിശുദ്ധ പാത്രിയർക്കീസ് ബാവാ സ്വീകരിക്കും. പരിശുദ്ധ ബാവായുടെ ശൈ്ലഹീക സന്ദർശനത്തിന്റെയും മൊണാസ്ട്രിയുടെ കൂദാശയുടെയും വിളമ്പരാർദ്ധം ്രെബഫുവരി മൂന്നിന് രാവിലെ 11ന് മഞ്ഞനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽനിന്നു മോർ അന്തോണിയോസ് മൊണാസ്ട്രിയിലേക്ക് ദീപശിഘാ പ്രയാണം നടത്തും. ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സീനോസ്, പ്രോഗ്രാം ജനറൽ കൺവീനർ കുറിയാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽച്ചിറ, ഫാ. ജോസി അട്ടച്ചിറ. റവ.ഡോ. കുറിയാക്കോസ് കൊള്ളന്നൂർ, ഫാ. എബിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.