തിരുവനന്തപുരം : തിരുവനന്തപുരം കിള്ളിപ്പാലത്ത് രണ്ടര കിലാ കഞ്ചാവുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ആലപ്പുഴ തുറവൂർ സൗത്ത് പുതിയ നികർത്തിൽ വീട്ടിൽ അഖിലിനെയാണ് പൊലീസ് സംഘം പിടികൂടിയത്. ഇയാൾ മോഷണവും കഞ്ചാവ് വിൽപ്പനയും അടക്കം ആറോളം മാല മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. കിള്ളിപ്പാലത്തു കച്ചവടത്തിനായി കൊണ്ട് വന്ന കഞ്ചാവ് ആണ് മ്യൂസിയം പോലീസ് പിടികൂടിയത്. നേരത്തെ ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാളെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ആകെ 15 ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്. ഡി സി പി ബി. വി വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എ സി പി സ്റ്റുവെർട്ട് കീലർ , എസ് എച്ച് ഒ വിമൽ, എസ് ഐ മാരായ വിപിൻ, ഷെഫിൻ,അമൽ സുധാകർ ,സുമിത്, സി പി ഒ മാരായ രഞ്ജിത്, ബിജു , അനൂപ് , അജിത്, വിജിൻ , എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കിള്ളിപ്പാലത്ത് രണ്ടര കിലാ കഞ്ചാവുമായി യുവാവ് പിടിയിൽ : പിടിയിലായത് നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ്
