തിരുവാർപ്പ് പഞ്ചായത്ത് ദുരന്തനിവാരണ അവലോകന യോഗം

കോട്ടയം : തിരുവാർപ്പിൽ പ്രളയ ദുരന്ത സാദ്ധ്യതകൾ മുന്നിൽക്കണ്ട് ,ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ മേനോൻ്റെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ , തദ്ദേശഭരണം ,റവന്യൂ ,പോലീസ് ,ആരോഗ്യം ,സാമുഹ്യ നീതി ,ഫയർഫോഴ്സ് ,മേജർ ഇറിഗേഷൻ ,മൈനർ ഇറിഗേഷൻ, കെ എസ് ഇ ബി ,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ആർ ആർ ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രളയ സാദ്ധ്യതയുള്ള മേഖലകളിൽ ക്യാമ്പുകൾക്കായി കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തുന്നതിനും ആ  കെട്ടിടങ്ങളിൽ  സംയുക്ത പരിശോധന നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും  തീരുമാനിച്ചു .ആരോഗ്യ പ്രവർത്തകരുടെ സേവനം ക്യാമ്പുകളിൽ ഉറപ്പാക്കുന്നതിനും പ്രഥമ ശുശ്രൂഷാ കിറ്റ് തയ്യാറാക്കുന്നതിനും തീരുമാനിച്ചു .വൈദ്യുതി ,കുടിവെള്ളം തുടങ്ങിയവ തടസമില്ലാതെ ലഭിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും . മീനച്ചിലാറ്റിലെ പാലങ്ങളുടെ തൂണുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് മേജർ ഇറിഗേഷൻ വകുപ്പ് നടപടി സ്വീകരിക്കും .ക്യാമ്പുകളിൽ പോലീസ് സഹായം ഉറപ്പാക്കും . പഞ്ചായത്താഫീസ് കൺട്രോൾ റൂമായി പ്രവർത്തിക്കും .സന്നദ്ധ പ്രവർത്തകർ ,ബോട്ട്, വള്ളം ,ജെ സി ബി ,ടിപ്പർ ഉടമകൾ ,എന്നിവരുടെ പട്ടിക തയ്യാറാക്കി അടിയന്തിര ഘട്ടങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.