തിരുവാർപ്പിൽ നിന്ന്
ജാഗ്രതാ ന്യൂസ്
ലോക്കൽ റിപ്പോർട്ടർ
കോട്ടയം : വിവാഹം ഉറപ്പിച്ച യുവതിയെ തിരുവാർപ്പിൽ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാർപ്പ് കുളങ്ങരമഠത്തിൽ ഹരിപ്രിയ (25) യെയാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.
വെളളിയാഴ്ച രാവിലെ എഴുന്നേറ്റ് മുറിയിൽ നിന്നും പുറത്ത് വന്ന ഹരിപ്രിയയെ ബന്ധുക്കൾ കണ്ടിരുന്നു. എന്നാൽ , ഇതിന് ശേഷം യുവതി മുറിയ്ക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷവും യുവതി പുറത്ത് വരാതെ വന്നതോടെ ബന്ധുക്കൾ മുറി തുറക്കാൻ ശ്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ , മുറി തുറക്കാനാവാതെ വന്നതോടെ ബന്ധുക്കൾ വാതിൽ തുറന്ന് അകത്ത് കയറി. ഇതോടെയാണ് ഫാനിൽ തുങ്ങി നിൽക്കുന്ന യുവതിയെ കണ്ടത്. തുടർന്ന് , ബന്ധുക്കൾ യുവതിയെ ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കുമരകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വീട്ടിൽ തന്നെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം പൊലീസ് നടത്തും. യുവതിയുടെ ഫോൺ നമ്പർ അടക്കം ശേഖരിച്ച് അന്വേഷണം നടത്തും. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണത്തിന്റെ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.