തിരുവാർപ്പ് :
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജൻമദിനാഘോഷവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും നടത്തി.മണ്ഡലതല ഉദ്ഘാടനം ഇല്ലിക്കൽ കവലയിൽ ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം പതാക ഉയർത്തി നിർവഹിച്ചു.മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബ്ലോക്ക് ഭാരവാഹികളായ രാഷ്മോൻ ഓത്താറ്റിൽ, പ്രോമിസ് കാഞ്ഞിരം, ഏമിൽ വാഴത്തറ,അനൂപ് കൊറ്റമ്പടം, ഗ്രേഷസ് പോൾ, അശ്വിൻ മണലേൽ, ഫെബി തെക്കേക്കുറ്റ്, ഫൈസൽ ഇല്ലിക്കൽ , മഹേഷ് നല്ലവാക്കൻ ,കൊച്ചുമോൻ മാഞ്ഞൂർ,സാം തിരുവാർപ്പ് തുടങ്ങിയർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ഡലത്തിലെ വിവിധ മേഖലകളിൽ യൂണിറ്റ് പ്രസിഡന്റുമാർ പതാക ഉയർത്തി.ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി വൈകുന്നേരം മെഡിക്കൽ കോളജിൽ രോഗികൾക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണവും നടത്തി.