ധനുമാസ രാവുകള്‍ക്ക് പുണ്യം പകര്‍ന്ന് ഇന്ന് തിരുവാതിര; ഉമാമഹേശ്വര പ്രീതിക്കായി സ്ത്രീകള്‍ ആര്‍ദ്രാവ്രതം നോല്‍ക്കുന്നത് ഇന്ന്

കോട്ടയം:ഏറെ പ്രസിദ്ധമായ ധനുമാസത്തിലെ തിരുവാതിര ഇന്ന്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വീടുകളിലും മറ്റും തിരിവാതിരയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആഘോഷപൂര്‍വം നടക്കും.

Advertisements

നെടുമാംഗല്യത്തിനായി വിവാഹിതകളും ഇഷ്ടമാംഗല്യത്തിനായി കന്യകമാരും വ്രതം നോറ്റ് വിവിധ അനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിക്കുന്നു. ഉമാമഹേശ്വര പ്രീതിക്കായാണ് സ്ത്രീകള്‍ ആര്‍ദ്രാവ്രതം നോല്‍ക്കുന്നത്.
തിരുവാതിര പരമശിവന്റെ പിറന്നാളാണ്.
അതാണ് തിരുവാതിര ആഘോഷമായി കൊണ്ടാടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവപാര്‍വ്വതി വിവാഹം നടന്നത് ഈ നാളിലാണ് അതാണ് ആഘോഷിക്കപ്പെടുന്നതെന്നും ഐതിഹ്യമുണ്ട്. സ്ത്രീകള്‍ സൂര്യോദയത്തിന് മുന്‍പേ ഉണര്‍ന്ന് കുളത്തില്‍ തിരുവാതിരപ്പാട്ടുപാടി തുടിച്ചു കുളിക്കണം.

ശിവനെ ഭര്‍ത്താവായി കിട്ടിയതിന്റെ ആനന്ദത്തില്‍ പാര്‍വ്വതി ദേവി പൊയ്കയില്‍ തുടിച്ചുകുളിച്ചതിന്റെ ഓര്‍മ പുതുക്കലാണ് തുടിച്ചുകുളി. ഇതുകൂടാതെ തിരുവാതിരകളി, പാതിരാപ്പൂചൂടല്‍, കൂവ കുറുക്കുല്‍, എട്ടങ്ങാടി വെച്ചുകഴിക്കല്‍, ഊഞ്ഞാലാട്ടം, ഉറക്കമൊഴിപ്പ് എന്നിവയാണ് പ്രധാനചടങ്ങുകള്‍. രേവതി നാള്‍ മുതല്‍ വ്രതം തുടങ്ങണം.

കേരളത്തിലുടനീളം വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്രങ്ങളുടെ ആഭിമുഖ്യത്തിലും തിരുവാതിരച്ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്താറുണ്ട്.

Hot Topics

Related Articles