ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, ധനുമാസ തിരുവാതിര ഞായറാഴ്ച എട്ടങ്ങാടി നിവേദ്യം ശനിയാഴ്ച

കുറവിലങ്ങാട് : ധനുമാസതിരുവാതിര. ആഗതമായി, ഉത്തമ മംഗല്യ സിദ്ധിക്കായി മങ്കമാർ ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ്, പാർവ്വതീപരമേശ്വരൻമാരുടെ അനുഗ്രഹം നേടുന്നു എന്ന് സങ്കൽപ്പം.ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര നാളിലാണ് ശിവപാർവ്വതീ വിവാഹ ദിവസമായും, ഈ ദിവസം കാമദേവന് ഭഗവാൻ പുനർജന്മം നൽകി എന്നും പുരാണങ്ങളിൽ പരാമർശിക്കുന്നു. ശ്രീപാർവ്വതീദേവി തുടക്കം കുറിച്ച തിരുവാതിരവ്രതം ,കന്യകമാർ അനുരൂപനായ വരനെ ലഭിക്കുന്നതിനും, മംഗല്യവതികളായ മങ്കമാർ കുടുംബ ഐശ്വര്യത്തിനും, ദീർഘമാംഗല്യത്തിനുമായി അനുഷ്ഠിച്ചു വരുന്നു.

Advertisements

ഉത്തവണ മൂന്ന് ദിവസമായിട്ടാണ് എട്ടങ്ങാടി നിവേദ്യവും തിരുവാതിരയും വ്യത വും നടക്കുക . ശനി ഉച്ചക്ക് 12 ‘ 30 തിന് മകയിരം നക്ഷത്രം ആരംഭിച്ച് 12 ഞായർ രാവിലെ 11 . 26 ന് മകയിരം നക്ഷത്രം അവസാനിക്കും ശനി രാത്രി എട്ടങ്ങാടി നിവേദ്യം നടക്കും ’12 ഞായർ രാവിലെ 11 . 26 ന് തിരുവാതിര നക്ഷത്രം ആരംഭിക്കും രാത്രി തിരുവാതിര കളിയും ‘പാതിരാപൂചൂടലും ‘ഉറക്കമളക്കലും നടക്കും 13 തിങ്കൾ രാവിലെ 10 .39 വരെ തീരുവാതിര നക്ഷത്രം ആയതിനാൽ വ്രതാനുഷ്ഠാനം അന്നും തുടരും. തിരുവാതിര ഐതിഹ്യം.ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ സതീദേവിയെ ദക്ഷൻ അപമാനിച്ചു. ഇതിൽ മനംനൊന്ത സതീദേവി ദേഹത്യാഗം ചെയ്തു. ഈ വിവരമറിഞ്ഞ ഭഗവാൻ പരമേശ്വരൻ ദക്ഷനെ വധിക്കുകയും ചെയ്തു. പിന്നീട് പരമശിവൻ ഹിമാലയത്തിൽ പോയി നീണ്ട തപസ്സനുഷ്ഠിച്ചു..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സതീദേവി പാർവ്വതിയായി പുനർജനിച്ച് ശ്രീപരമേശ്വരനെ തന്നെ ഭർത്താവയി ലഭിക്കാൻ പിതാവിന്റെ അനുഗ്രഹത്തോടു കൂടി മഹാദേവനെ പൂജിക്കാനും തപസ്സ് ചെയ്യാനും തുടങ്ങി. ഈ സമയത്താണ് താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവ്വതീദേവിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചത്.ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച് തപസ്സനുഷ്ഠിക്കുകയായിരുന്ന പരമശിവന് നേരെ കാമദേവൻ പുഷ്പബാണം അയച്ചു. ഇതോടെ ശിവന്റെ യോഗനിദ്രക്ക് തടസ്സം വന്നു. അതിനു കാരണക്കാരനായ കാമദേവനെ പരമശിവൻ മൂന്നാം തൃക്കണ്ണ് തുറന്ന് കോപാഗ്നിയിൽ ദഹിപ്പിച്ചു.

ഭർത്താവിന്റെ വിയോഗത്താൽ ദുഃഖിതയായ കാമദേവന്റെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതീ ദേവിയോട് സങ്കടമുണർത്തിക്കുകയും ചെയ്തു.രതീദേവിയുടെ വിലാപത്തിൽ ദു:ഖിതയായ പാർവ്വതീ ദേവിയും ജലപാനങ്ങളുപേക്ഷിച്ച് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.എല്ലാവരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ പരമശിവൻ കാമദേവനെ പുനർജീവിപ്പിച്ചു.തുടർന്ന് അദ്ദേഹം പാർവ്വതീ ദേവിയിൽ അനുരക്തനാവുകയും ദേവിയെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. വിവാഹത്തിൽ പാർവ്വതീ ദേവി ആനന്ദിച്ചതിന്റെ ഓർമക്കായാണ് മകീര്യവും തിരുവാതിരയും ചേർന്ന നാളിൽ തിരുവാതിര വ്രതം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. തിരുവാതിരനാളിലെ വ്രതം ഇഷ്ട വിവാഹത്തിനും, ഉത്തമ ദാമ്പത്യത്തിനുമായാണ് ആചരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.