കോട്ടയം : തിരുവല്ലയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല പിടിച്ചുപറിച്ച് ഓടി രക്ഷപെട്ട പ്രതി പിടിയിലായി. പ്രതി യാത്രക്കാരിക്കൊപ്പം വണ്ടിക്കുള്ളിൽ കയറുകയും ഉടൻ തന്നെ മാല പൊട്ടിച്ച് അതേ വാതിൽ കൂടി പുറത്തേക്ക് ചാടി ചെങ്ങന്നൂർ ഭാഗത്തേക്ക് ട്രാക്ക് വഴി ഓടി രക്ഷപ്പെടുകയായിരുന്നു. തിരുവല്ല കുറ്റൂർ തേമ്പിത്തറയിൽ സുനിലി (41) നെയാണ് റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചെന്നൈയിലേക്കുള്ള 12696 എന്ന ട്രെയിനിൽ കയറാൻ വന്നപ്പോഴായിരുന്നു കഴിഞ്ഞ രാത്രിയിൽ തിരുവല്ല പ്ലാറ്റ്ഫോമിൽ വെച്ചാണ് സംഭവം നടന്നത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അപ്പോൾ ഡ്യൂട്ടിയിലായിരുന്ന റ്റി കെ രഞ്ജിത്ത്, ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, വിപിൻ ജി കൂടാതെ ഓട്ടോ തൊഴിലാളികളുടേയും സമയോചിതമായ നടപടികളിലൂടെയാണ് ഓടിരക്ഷപ്പെടാൻ
ശ്രമിച്ച പ്രതിയെ വലയിലാക്കിയത്. തിരുവല്ല കുറ്റൂർ സ്വദേശിയായ 41 കാരൻ ആണ് പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിക്ക് മുൻപും ഇങ്ങനെയുള്ള ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് ഉദ്ധ്യോഗസ്ഥർ പരിശോധിച്ചുവരുന്നു. ചെങ്ങന്നൂർ ആർ പി എഫ് സബ് ഇൻസ്പെക്ടർ എസ് സുരേഷ് പ്രതിയെ പിടികൂടി മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോട്ടയം റെയിൽവേ പൊലീസിന് തുടർനടപടികൾക്കായി കൈമാറി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുമ്പ പോലീസ് സ്റ്റേഷനിലും സമാനമായ കേസിൽ പ്രതിയാണ് ഇയാൾ.