ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ ,മീവൽ ലീഡർ

തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 – 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു.മുവാറ്റുപുഴ മേഖലയിലെ മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ് എസ് വിദ്യാർഥി അനുശ്രീ രാജേഷും തൊടുപുഴ മേഖലയിലെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി.എസ് വിദ്യാർഥി നിഹാൻ നിഷാദുമാണ് കൗൺസിലർമാർ . മൂലമറ്റം മേഖലയിലെ തുടങ്ങനാട് സെൻറ് തോമസ് എച്ച്എസിലെ മീവൽ എസ് കോടാമുള്ളിൽ ആണ് ലീഡർ. മറ്റു ഭാരവാഹികൾ : ജനറൽ സെക്രട്ടറിമാർനോബിൾ ജെയ്മോൻ (സെൻറ് ജോർജ് എച്ച് എസ് എസ് കലയന്താനി , കലയന്താനി മേഖല) , ആൻമരിയ ബൈജു (ഇൻഫൻ്റ് ജീസസ് ഇ എം എച്ച് എസ് കൂത്താട്ടുകുളം വഴിത്തല മേഖല ). ഡെപ്യൂട്ടി ലീഡർ ജെറിൻ സിജോ (നിർമല പബ്ലിക് സ്കൂൾ കരിമണ്ണൂർ , കരിമണ്ണൂർ മേഖല ). പ്രോജക്റ്റ് സെക്രട്ടറി ദേവദത്തൻ കെ.എസ് (സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് പുറപ്പുഴ ,വഴിത്തല മേഖല ) . ട്രഷറർ ദിയകൃഷ്ണ ബി(വിമല മാതാ എച്ച് എസ് എസ് കദളിക്കാട് , തൊടുപുഴ മേഖല ) . തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടത്തിയ നേത്യസംഗമത്തിൽ പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . സംസ്ഥാന റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ഉദ്ഘാടനം ചെയ്തു . മേഖലാ ഓർഗനൈസർമാരായ എബി ജോർജ് , സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ , മേഖലാ പ്രസിഡൻ്റ് ഫിലിപ്പുകുട്ടി റ്റി.എം , റ്റോണി സി തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles